ജില്ലാ ടീമിനെ അര്ജുന് നയിക്കും
12:32 AM Dec 08, 2022 | Deepika.com
കാസര്‍ഗോഡ്: നാളെമുതല്‍ മൊഗ്രാലില്‍ നടക്കുന്ന സംസ്ഥാന സബ് ജൂണിയര്‍ ഹോക്കി മത്സരങ്ങളിലേക്കുള്ള ജില്ലാ ടീമിനെ വരക്കാട് സ്കൂളിലെ പി.അര്ജുന് നയിക്കും. ഇ.ആദിത്യന് (ജിഎച്ച്എസ്എസ് കൂളിയാട്) ആണ് വൈസ് ക്യാപ്റ്റന്‍. അര്‍ഷല്‍ ഷാജി, ഡാനിയല്‍ ജോണ്‍, മാത്യൂസ് ജോയി, ജെഫിന് ജോസ്, ബി.അമല്‍ (ഹോളി ഫാമിലി എച്ച്എസ്എസ് രാജപുരം), വി.വിശാഖ്, പി.ലിതിന്, സിദ്ധാര്‍ഥ് സുനില്‍ (വരക്കാട് എച്ച്എസ്എസ്), അഭിരാം അശോക്, ഇ.വി.അഭിനന്ദ്, വി.സൂരജ് (ഗവ.ഫിഷറീസ് എച്ച്എസ്എസ് കാടങ്കോട്), മിഥുല്‍, മഹാദേവന്, ഋത്വിക്, മനു (സദ്ഗുരു കാഞ്ഞങ്ങാട്), ഉവൈഫ് (കാഞ്ഞങ്ങാട് സൗത്ത്), എം.ദേവാനന്ദ് (തൃക്കരിപ്പൂര്‍) എന്നിവരാണ് ടീം അംഗങ്ങള്‍. ആദര്‍ശ് ദേവദാസ് കോച്ചും സംഗീത് ബാബു മാനേജരുമാണ്.