പാണത്തൂര്‍: ജില്ലാ കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കാന്‍സര്‍ പ്രതിരോധ പരിശീലനം നല്കി.
പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.അനുരൂപ് ശശിധരന് പദ്ധതി വിശദീകരിച്ചു.
വികസന സ്ഥിരം സമിതി അധ്യക്ഷ ലതാ അരവിന്ദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനയ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് ടീമംഗങ്ങളായ സിനി സെബാസ്റ്റിയന്, അഞ്ജു, പി.അനിതകുമാരി, എന്‍.എന്‍.നെല്‍സണ്‍ എന്നിവര്‍ ക്ലാസെടുത്തു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കാന്‍സര്‍ പ്രതിരോധ പരിശീലനം നല്കി
12:32 AM Dec 08, 2022 | Deepika.com