മട്ടന്നൂർ: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്കേറ്റു. മട്ടന്നൂർ ഇല്ലംമൂലയിലെ സന്തോഷിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെ കണ്ണൂർ - മട്ടന്നൂർ റോഡിൽ നാഗവളവിലാണ് സംഭവം. കണ്ണൂരിൽ ജോലിക്ക് പോവുകയായിരുന്ന സന്തോഷിന്റെ ബൈക്കിന് കുറുകെ തെരുവ് നായ ചാടുകയായിരുന്നു. കാലിന് പരിക്കേറ്റ സന്തോഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ നഗരസഭയുടെയും കീഴല്ലൂർ പഞ്ചായത്തിന്റെയും വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഉരുവച്ചാൽ പഴശിയിൽ സ്കൂൾ വിദ്യാർഥികളെ തെരുവ് നായക്കൂട്ടം ഓടിച്ചിരുന്നു.
വിജയോത്സവം- 2022
നുച്യാട് : നുച്യാട് ഗവ. യുപി സ്കൂളിലെ വിജയോത്സവം ജില്ലാ പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സമീറ പള്ളിപ്പാത്ത്, സ്റ്റാഫ് സെക്രട്ടറി ടി. രുക്മിണി , കെ.വി. മോഹനൻ, പി. രേഷ്മ, എസ്ആർജി കൺവീനർ വി.സി. പ്രശാന്തൻ, മുഖ്യാധ്യാപകൻ പി. പ്രഭാകരൻ, സീനിയർ അസിസ്റ്റന്റ് ടി.എം. ബീന എന്നിവർ പ്രസംഗിച്ചു. എൽഎസ്എസ്, പ്രവൃത്തി പരിചയമേള, ശാസ്ത്രോത്സവം, കലാ-കായികമേള എന്നിവയിലെ വിജയികളെയാണ് അനുമോദിച്ചത്.
തെരുവ് നായ കുറുകെ ചാടി; ബൈക്ക് യാത്രികന് പരിക്ക്
12:29 AM Dec 08, 2022 | Deepika.com