ആനയാണ്ടകരി ദേവാലയത്തിൽ തിരുനാളിന് തുടക്കം
12:29 AM Dec 08, 2022 | Deepika.com
കൊളക്കാട്: ആനയാണ്ടകരി (താന്നിക്കുന്ന്) അമലോൽഭവമാത ാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ അമലോൽഭവ മാതാവിന്റെയും വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. സന്തോഷ് വില്യം കൊടിയുയർത്തി. ഫാ. സെബാസ്റ്റ്യൻ വള്ളിക്കുന്ന് വിശുദ്ധ കുർബാനക്ക് മുഖ്യകാർമികത്വം വഹിച്ചു. ഫാ. സെബാസ്റ്റ്യൻ വചന സന്ദേശം നൽകി. വൈകുന്നേരങ്ങളിൽ നടക്കുന്ന ജപമാല, വിശുദ്ധ കുർബാന, വചന സന്ദേശം തുടങ്ങിയ തിരുക്കർമങ്ങൾക്ക് ഫാ. ബോണി റബല്ലോ, ഫാ. പോൾ വള്ളോപ്പിള്ളി, ഫാ. ഷിബി ജോസഫ്, ജോസ് പുളിന്താനം, ഫാ. റോജിൻ ജോസഫ് എന്നിവർ നേതൃത്വം നൽകും. 11ന് രാവിലെ 9.30ന് നടക്കുന്ന ജപമാലക്കും 10 ന് നടക്കുന്ന വിശുദ്ധ കുർബാനക്കും ഫാ. ജോസി കാരാപ്പറമ്പിൽ നേതൃത്വം നൽകും. തുടർന്ന് പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.