തളിപ്പറമ്പ്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) 38-ാം കണ്ണൂർ ജില്ലാ സമ്മേളനം നാളെയും മറ്റന്നാളുമായി തളിപ്പറന്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. ഒന്പതിന് രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ് കെ. രാമകൃഷ്ണൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാകും.
10.15ന് കെഎസ്എസ്പിഎ സാംസ്കാരിക കൂട്ടായ്മയായ സ്പേസിന്റെ തിരുവാതിര അരങ്ങേറും.10.30 ന് ജില്ലാ കൗൺസിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് സുഹൃദ് സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം നാലിന് ടൗൺ സ്ക്വയറിൽ "ലഹരി രഹിത ജീവിതം നിത്യഹരിത ജീവിതം' എന്ന വിഷയത്തിൽ നടക്കുന്ന പോസ്റ്റർ രചനയുടെ ഉദ്ഘാടനം പപ്പൻ മുറിയാത്തോട് നിർവഹിക്കും. സാംസ്കാര സാഹിതി ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് പ്രഭാഷണം നടത്തും.
10 ന് രാവിലെ 9.30ന് ചിറവക്ക് അക്കിപ്പറമ്പ യു പി സ്കൂൾ പരിസരത്ത് നിന്ന് തുടങ്ങുന്ന പ്രകടനം ടൗൺ ചുറ്റി സമ്മേളന നഗരിയിലെത്തും. തുടർന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എംപി മുഖ്യപ്രഭാഷണം നടത്തും.
പ്രതിനിധി സമ്മേളനം കെഎസ്എസ്പിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ. കുറുപ്പും സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധനും ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദനൻ ഉദ്ഘാടനം ചെയ്യും. 4.30 ന് പുതിയ കൗൺസിൽ ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കും.
കെഎസ്എസ്പിഎ ജില്ലാസമ്മേളനം നാളെ മുതൽ
12:29 AM Dec 08, 2022 | Deepika.com