ചെറുപുഴ: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ പാലാവയല് സ്വദേശി ആല്ബിന് ആന്റണിക്ക് സ്വീകരണം നൽകി. ചെറുപുഴ ജെഎം യുപി സ്കൂൾ പൂര്‍വ വിദ്യാര്‍ഥിയായ ആല്ബിന് സ്കൂളിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണു സ്വീകരണം നൽകിയത്.
കായികതാരങ്ങളായ കെ.പി. അഭിനവ്, മുഹമ്മദ് ജസീര്‍, സീനു അല്‍ഫോണ്‍സ്, എയ്ഞ്ചല്‍ മരിയ, ബിജു, എം. ഇജാസ് എന്നിവരും സ്വീകരണം ഏറ്റുവാങ്ങി.
പാമ്പന്‍ കല്ല് ഹില്‍ടോപ് ക്ലബിന്റെ നേതൃത്വത്തിലും ചെറുപുഴ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിലും ടൗണില്‍ സ്വീകരണം നൽകി.
ജെഎം യുപി സ്കൂള്‍ മുഖ്യാധ്യാപകൻ പി.എന്‍. ഉണ്ണികൃഷ്ണന്, മറ്റ് അധ്യാപകര്‍, ഹില്‍ടോപ്പ് ക്ലബ് പ്രസിഡന്റ് എന്‍. എസ്. സന്തോഷ്, മിനി മാത്യു, പി. ബിജു, കെ. ബെന്നി, അനീഷ് ആന്റണി, കെ. രാധാകൃഷ്ണന്, സി.വി. സന്തോഷ്, സണ്ണി ജയിംസ് കൊങ്ങല എന്നിവര്‍ നേതൃത്വം നല്കി.
കായിക താരങ്ങൾക്ക് സ്വീകരണം നൽകി
12:28 AM Dec 08, 2022 | Deepika.com