കണ്ണൂർ: സഹകരണ പ്രസ്ഥാനത്തെ തകർക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ സമരം ശക്തമാക്കാൻ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് യോഗം തീരുമാനിച്ചു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 21ന് കണ്ണൂർ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും.
യോഗത്തിൽ വൈസ് പ്രസിഡന്റ് എൻ.ജെ. ജയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എം. രാജു, ഡിസിസി ജനറൽ സെക്രട്ടറി കൂക്കിരി രാജേഷ്, മഹിളാ ഫോറം ചെയർപേഴ്സൺ എ.വി. ശൈലജ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ. പ്രമീള, കെ. ദാസൻ, ഗണേഷ് ബാബു, കെ.എ. തങ്കച്ചൻ, ടി.കെ. ശശികുമാർ, ജില്ല ട്രഷറർ ഷാജേഷ് എന്നിവർ പ്രസംഗിച്ചു. ബാബു മാത്യുവിനെ പ്രസിഡന്റായും കെ.വി. അഗീഷ്കുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
സമരം ശക്തമാക്കും: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്
12:28 AM Dec 08, 2022 | Deepika.com