നെന്മാറ : പിൻവാതിൽ നിയമനങ്ങൾക്കെതിരെ സമരം നടത്തിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്കു നേരെ നടന്ന പോലീസ് ലാത്തി ചാർജിലും ഗ്രനേഡ് ആക്രമണത്തിലും പ്രധിഷേധിച്ച് യൂത്ത് കോണ്ഗ്രസ് നെന്മാറ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഒലിപ്പാറയിൽ നിന്ന് അടിപ്പരണ്ടയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
യൂത്ത് കോണ്ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി.സി. സുനിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എസ്.വിനോദ് അധ്യക്ഷത വഹിച്ചു. കെ.ഐ. അബ്ബാസ്, കെ. സുരേഷ് കുമാർ, ഫൈസൽ, ഗോപിക, മനു പല്ലാവൂർ, അൻസിൽ, സജിൽ, ഷെമീർ, മുഹമ്മദ് കുട്ടി, കെ.വി. ടോമി, ആർ. ബിജോയ് എന്നിവർ നേതൃത്വം നല്കി.
കെഎസ്എസ്പിയു പ്രകടനവും ധർണയും
മലന്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലന്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് തല പ്രകടനവും ധർണയും നടത്തി.
മന്തക്കാട് ജംഗ്ഷനിൽ നടത്തിയ ധർണ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
പ്രതിഷേധ പ്രകടനം നടത്തി
12:24 AM Dec 08, 2022 | Deepika.com