വാഴക്കുളം: കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തോടും പരിസരവും ശുചീകരിച്ചു. എൻസിസിയുടെ പുനീത് സാഗർ അഭിയാൻ പദ്ധതിയോടനുബന്ധിച്ച് കാളിയാർ പുഴയുടെ കൈവഴിയായ തോടും പരിസരവും പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്.
പോത്താനിക്കാട് പഞ്ചായത്തംഗം വിൻസൻ ഇല്ലിക്കൻ പരിപാടി ഉദ്ഘാടനം ചെയ്തു. എൻസിസി ഓഫീസർ ജിയോ റെജി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഷാബു കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. സംരക്ഷണ സമിതിയംഗങ്ങളായ സ്കൂൾ മുൻ കായികാധ്യാപകൻ ജോണ്സണ് ജോസഫ്, റെജി ആടുകുഴി, അധ്യാപകരായ ജോസഫ് സക്കറിയാസ്, ജോഷി ഫ്രാൻസിസ്, അഷ്ബിൻ മാത്യു, സുരമ്യ ജോണ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. കായലും പുഴകളും നദീതടങ്ങളും വൃത്തിയാക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ നിർദേശപ്രകാരം എൻസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന നദീതട സംരക്ഷണ യജ്ഞമാണ് പുനീത് സാഗർ അഭിയാൻ.
എൻസിസി യൂണിറ്റ് തോടും പരിസരവും ശുചീകരിച്ചു
12:17 AM Dec 08, 2022 | Deepika.com