കൂത്താട്ടുകുളം: മേരിഗിരി കോളജ് ഓഫ് ആർട്സ് ആന്‍ഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ ദർപ്പണ്‍ എന്ന പേരിൽ ഡാൻസ് മത്സരവും കാരൾ ബീറ്റ്സ് എന്ന കാരൾഗാന മത്സരവും 10നും 11നും മേരിഗിരി കോളജിൽ നടക്കുമെന്ന് കോളജ് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. 10 ന് രാവിലെ 9.30ന് സ്കൂൾ കുട്ടികൾക്കായുള്ള ഡാൻസ് മത്സരം ആരംഭിക്കും. ഉച്ചയ്ക്ക് 1.30 ന് കോളജ് വിദ്യാർഥിക്കായുള്ള ഡാൻസ് മത്സരം നടക്കും.
സംസ്ഥാന സർക്കാരിന്റെ ലഹരി മുക്ത കേരളം എന്ന ആശയത്തെ മുൻനിർത്തിയാണ് ദർപ്പണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിൽ നിന്നായി 23 ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. 11ന് ഉച്ചയ്ക്ക് 1.30 ന് കാരൾഗാന മത്സരം കാരൾ ബീറ്റ്സ് ആരംഭിക്കും. വിവിധ കോളജുകൾ, പള്ളികൾ, ക്ലബുകൾ എന്നിവടങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ഇതിൽ പങ്കെടുക്കും. മത സൗഹാർദ്ദം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഏകദേശം 20 ടീമുകൾ പങ്കെടുക്കും.
ഡാൻസ് മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമിനും സർട്ടിഫിക്കറ്റും കൂടാതെ മികച്ച ടീമിന് 15000 രൂപയും രണ്ടാം സമ്മാനമായി 10000 രൂപയും മൂന്നാം സമ്മാനമായി 7500 രൂപയും ട്രോഫിയും നൽകും. കൂത്താട്ടുകുളം മേരിഗിരി കോളജ് പ്രിൻസിപ്പൽ എം.വി. ജോർജുകുട്ടി, അഡ്മിനിസ്ട്രേറ്റർ ഫാ. സോണി എംപ്രയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ അസിസ്റ്റന്റ് പ്രഫ. ഡബ്ല്യു.എസ്. അഖിൽ, കെ.പി. അരുണ്‍, പൂജാ ഡി. നായർ, കോളജ് യൂണിയൻ ചെയർമാൻ ആൽഫിൻ മനോജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഡാൻസ് മത്സരവും കാരൾഗാന മത്സരവും
12:17 AM Dec 08, 2022 | Deepika.com