അങ്കമാലി: തികഞ്ഞ നിശ്ചയദാർഢ്യത്തോടും അർപ്പണ ബോധത്തോടും കൂടി സന്യസ്ത സമൂഹം ചെയ്യുന്ന ശുശ്രൂഷകൾ മഹ ത്തരമാണെന്ന് മുന്നോക്ക കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ. നവകാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഭിന്നശേഷി കുട്ടികളുടെ സംഗമം കിടങ്ങൂർ അൽഫോൻസ് സദൻ സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ പ്രസിഡന്റ് സെബി വർഗീസ് അധ്യക്ഷത വഹിച്ചു. ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. ജോയ് അയനിയാടൻ അനുഗ്രഹ പ്രഭാഷണം നടത്തി.
ഗാർഡിയൻ സർട്ടിഫിക്കറ്റ് വിതരണം ബാംബു കോർപറേഷൻ ചെയർമാൻ ടി.കെ. മോഹനൻ നിർവഹിച്ചു. റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് സന്ദേശം നൽകി. കലാകായിക മത്സര വിജയികൾക്ക് മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് സെബാസ്റ്റ്യൻ, സ്കൂൾ മാനേജർ സിസ്റ്റർ എമിൽ ജോസ്, ജോർജ് വാൾക്കർ, വി.ആർ. ജോസ് എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ സുദീപാ സ്വാഗതവും പിടിഎ പ്രസിഡന്റ് സുരേഷ് ബാബു നന്ദിയും പറഞ്ഞു.
സന്യസ്ത സമൂഹത്തിന്റെ ശുശ്രൂഷകൾ മഹത്തരം: ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ
12:17 AM Dec 08, 2022 | Deepika.com