അങ്കമാലി: കോവിഡാനന്തരകാലത്തെ മാനസികാരോഗ്യ പ്രവർത്തനങ്ങളിൽ പൊതുസമൂഹം കൂടുതൽ ഉത്സാഹത്തോടെ പ്രവർത്തിക്കേണ്ടതാണെന്നു എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത അഭിപ്രായപ്പെട്ടു.
ഡീപോൾ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സാമൂഹ്യ പ്രവർത്തന വിഭാഗം ഓസ്ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്തർദേശീയ സെമിനാർ ഡിനോവോ-2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനിശ്ചിതത്വം നിറഞ്ഞ ലോക ക്രമത്തിലെ മാനസികാരോഗ്യവും ക്ഷേമവും എന്ന വിഷയത്തിൽ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള സെമിനാറിൽ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എം.പി. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഡിസ്റ്റ് പ്രിൻസിപ്പൽ റവ. ഡോ. ജോൺ മംഗലത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഫ്രൻസ് ചെയറും ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി സാമൂഹ്യ പ്രവർത്തന വിഭാഗം അധ്യക്ഷനുമായ ഡോ. എബ്രഹാം ഫ്രാൻസിസ് വിഷയാവതരണം നടത്തി.
സാമൂഹ്യ പ്രവർത്തന വിഭാഗം അധ്യക്ഷ ഡോ. എൽ. ജെസി, കോൺഫ്രൻസ് കോ ഓർഡിനേറ്റർ ഡോ. എൻ.വി. സേവ്യർ വിനയരാജ്, അസി. പ്രഫ. അശ്വിൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.
ഭാരതത്തിന്റെ സാംസ്കാരിക വൈവിദ്ധ്യം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കലാസന്ധ്യ വേറിട്ട അനുഭവമായി.
നാളെ നടക്കുന്ന വിദ്യാർഥി സംഗമം കൊച്ചി മെട്രോ റെയിൽ എംഡി ലോകനാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും.
ഡിസ്റ്റിൽ രാജ്യാന്തര സെമിനാർ തുടങ്ങി
12:15 AM Dec 08, 2022 | Deepika.com