കൊച്ചി: പാലാരിവട്ടം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 149-ാം കൊന്പ്രേരിയ തിരുനാളിന് ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ കൊടിയേറ്റി. തുടർച്ച് ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരുന്നു.
ഇന്ന് വൈകുന്നേരം അഞ്ചിന് ജപമാല, തുടർന്ന് ഫാ.മേരിദാസ് കോച്ചേരിയുടെ കാർമികത്വത്തിൽ ദിവ്യബലി. ആശീർഭവൻ ഡയറക്ടർ ഫാ.വിൻസന്റ് വാര്യത്ത് വചനസന്ദേശം നൽകും. ഒൻപതിന് വൈകുന്നേരം അഞ്ചിന് ജപമാല, നൊവേന, പ്രസുദേന്തി വാഴ്ച്ച, ദിവ്യബലി. ഫാ. ഫ്രാൻസിസ് സേവ്യർ മുഖ്യകാർമികത്വം വഹിക്കും. വചന സന്ദേശം : ഫാ. മെർട്ടണ്‍ ഡിസിൽവ മാളിയേക്കൽ .
10 ന് വൈകിട്ട് അഞ്ചിന് ജപമാല, തിരുസ്വരൂപം എഴുന്നള്ളിക്കൽ, ദിവ്യബലി. ത്സാൻസി രൂപത ബിഷപ് റവ.ഡോ. പീറ്റർ പാറപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും. ഫാ.ജോർജ് കളത്തിപ്പറന്പിൽ വചനസന്ദേശം നൽകും. തിരുനാൾ ദിനമായ 11ന് വൈകുന്നേരം 5.30നുള്ള തിരുനാൾ ദിവ്യബലിക്ക് കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാർമികത്വം വഹിക്കും. ഫാ. ഡയസ് ആന്റണി വലിയമരത്തിങ്കൽ വചന സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.
പാലാരിവട്ടം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ തിരുനാൾ കൊടിയേറി
12:15 AM Dec 08, 2022 | Deepika.com