കൊച്ചി: ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് കേരളയുടെ നേൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൊച്ചിന് എക്സ്പോ നാളെ മുതല്‍ 11 വരെ തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രമൈതാനിയില്‍ നടക്കും. മേഖലയിലെ പുതിയ ഉപകരണങ്ങളെ പരിചയപ്പെടുത്തുകയാണ് മേളയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. എഴുപതോളം സ്റ്റാളുകളിലായി പ്രദര്‍ശനവും വില്പനയും ഇതോടൊപ്പം നടക്കും.
വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലന ക്ലാസുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. സജീവ്, ഷാജി, ബിബിന്‍, വേണുഗോപാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ബിവറേജസ് ഔട്ട്ലെറ്റില്
അക്രമം; പ്രതി പിടിയില്‍
കൊച്ചി: മദ്യം ലഭിക്കാന്‍ വൈകിയതില്‍ ക്ഷുഭിതനായി ബിവറേജസ് ഔട്ട്ലെറ്റിന്റെ ബില്‍ കൗണ്ടര്‍ വിന്‍ഡോയുടെ ചില്ല് അടിച്ചുതകര്‍ത്ത കേസിലെ പ്രതി പിടിയില്‍. കലൂര്‍ മണപ്പാട്ടിപ്പറമ്പ് സ്വദേശി ജാക്സണ് (47) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഓള്‍ഡ് കതൃക്കടവ് റോഡിലെ ബിവറേജസ് കോര്‍പറേ ഷൻ ഔട്ട്ലെറ്റിലാണ് ബില്ല് അടച്ചതിനുശേഷം മദ്യം ലഭിക്കാന്‍ വൈകിയതില്‍ ക്ഷുഭിതനായി ജീവനക്കാരെ അസഭ്യം പറയുകയും ബില്‍ കൗണ്ടറിലെ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊച്ചിന് എക്സ്പോ നാളെ മുതല്‍
12:13 AM Dec 08, 2022 | Deepika.com