കൊച്ചി: ജില്ലാതല കേരളോത്സവം 12 മുതൽ 16 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള വേദികളിൽ നടക്കും. ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ നിന്നും കൊച്ചി കോർപറേഷനിൽ നിന്നും പഞ്ചായത്തുകളിൽ നിന്നുമായി അയ്യായിരത്തോളം കലാകായിക പ്രതിഭകൾ മേളയിൽ പങ്കെടുക്കും. 13 രാവിലെ ഒന്‍പതിന് കോതമംഗലം എം.എ. കോളേജ് അത് ലറ്റിക് സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിക്കും. കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ധ്യാൻചന്ദ് അവാർഡ് ജേതാവും മുൻ ലോക വനിതാ ബോക്സിംഗ് ചാന്പ്യനുമായ കെ.സി. ലേഖ മുഖ്യാതിഥിയായിരിക്കും.
16ന് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കുന്ന സമാപന സമ്മേളനം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. സിനിമാ താരം രാജേഷ് പറവൂർ പങ്കെടുക്കും.
12ന് ജില്ലാപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ചെസ്, പഞ്ചഗുസ്തി, കളരിപയറ്റ്, വരാപ്പുഴ പപ്പൻ സ്റ്റേഡിയത്തിൽ വോളിബോൾ, 12, 13 തീയതികളിൽ മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ക്രിക്കറ്റ്, 13, 14 തീയതികളിൽ കോതമംഗലം എംഎ കോളജ് അത്ലറ്റിക് സ്റ്റേഡിയത്തിൽ അത്ലറ്റിക് മത്സരങ്ങൾ, ബാസ്കറ്റ് ബോൾ, ഷട്ടിൽ ബാഡ്മിന്റണ്‍, നീന്തൽ മത്സരങ്ങൾ, ആർച്ചറി, 15, 16 തീയതികളിൽ പെരുന്പാവൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ ഫുട്ബോൾ, കൈതാരം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ കബഡി, തൃക്കാക്കര മുനിസിപ്പൽ ഗ്രൗണ്ടിൽ വടംവലി എന്നീ കായിക മത്സരങ്ങൾ നടക്കും.
15, 16 തീയതികളിൽ തൃക്കാക്കര കമ്യൂണിറ്റി ഹാളിലും ജില്ലാ പഞ്ചായത്ത് ഹാളിലുമായാണ് കലാമത്സരങ്ങൾ നടക്കുന്നത്.
ജില്ലാതല കേരളോത്സവം 12 മുതൽ
12:13 AM Dec 08, 2022 | Deepika.com