കൊച്ചി: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിൽ സൈനികരുടെ പങ്ക് ആദരിക്കപ്പെടണമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്. സിവിൽ സ്റ്റേഷനിലെ പ്ലാനിംഗ് ഹാളിൽ സായുധ സേനാ പതാക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പതാക ദിനത്തിന്റെ ഭാഗമായുള്ള ആദ്യ പതാക ജില്ലാ കളക്ടർ ഡോ. രേണു രാജ് സ്വീകരിച്ചു. സായുധ സേന പതാക നിധിയിലേക്കുള്ള സംഭാവനകളും കളക്ടർ സ്വീകരിച്ചു.
രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെയും അംഗ വൈകല്യം സംഭവിച്ച സൈനികരുടെയും ക്ഷേമത്തിനു വേണ്ടിയാണ് സായുധസേന പതാക നിധി വഴി ശേഖരിക്കുന്ന തുക വിനിയോഗിക്കുന്നത്. ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് കേണൽ എം.ഒ. ഡാനിയൽ അധ്യക്ഷത വഹിച്ചു. ജില്ലാ സൈനികക്ഷേമ ഓഫീസർ ലഫ്. കേണൽ വി. ജെ. റീത്താമ്മ, കൊച്ചി ദക്ഷിണ നാവിക കമാൻഡ് റെജിമെന്റൽ സിസ്റ്റം ഓഫീസർ ക്യാപടൻ ടി. രഞ്ജിത്ത് സുന്ദരം, കൊച്ചി സ്റ്റേഷൻ കാന്റീൻ മാനേജർ കേണൽ ഡോ. സജി ഏബ്രഹാം, അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ വി. സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.
സൈനികരുടെ സേവനം ആദരിക്കപ്പെടണം: ജില്ലാ കളക്ടർ
12:13 AM Dec 08, 2022 | Deepika.com