കൊച്ചി: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 10016 സംരംഭങ്ങള്‍. നിര്‍മാണ മേഖലയില്‍ 1,483 സംരംഭങ്ങളും സേവന മേഖലയില്‍ 3,522 സംരംഭങ്ങളും വാണിജ്യ മേഖലയില്‍ 5,011 സംരംഭങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 856.43 കോടി രൂപയുടെ നിക്ഷേപമാണ് ഒന്നര മാസത്തിനുള്ളില്‍ ജില്ലയിലുണ്ടായത്. 24411 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. പദ്ധതിയുടെ ഭാഗമായി 10,000 പുതിയ സംരംഭങ്ങള്‍ ആരംഭിച്ച ആദ്യ ജില്ല എന്ന നേട്ടവും ഇതോടെ ജില്ല സ്വന്തമാക്കി.
തൃക്കാക്കര, അങ്കമാലി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ആലുവ, എടവനക്കാട്, തിരുവാണിയൂര്‍, കുഴുപ്പിള്ളി എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ 100 ശതമാനം നേട്ടം കൈവരിച്ചു. അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ അഭിരുചിക്കും ശേഷിക്കും അനുസരിച്ചുള്ള തൊഴില്‍ സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംരംഭകര്‍ക്കുള്ള സഹായ പദ്ധതിയായ നാനോ യൂണിറ്റുകള്‍ക്കായുള്ള മാര്‍ജിന്‍ മണി ഗ്രാന്റ് വഴി ജില്ലയില്‍ 56 അപേക്ഷകര്‍ക്കായി 1.59 കോടി രൂപ ധനസഹായം നല്കി. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി (പിഎംഇജിപി) വഴി 88 യൂണിറ്റുകള്‍ക്ക് 244.12 ലക്ഷം രൂപ സബ്സിഡിയായും വിതരണം ചെയ്തു.
വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് നടപ്പാക്കിവരുന്ന സംരംഭക സഹായ പദ്ധതി വഴി ജില്ലയില്‍ 84 യൂണിറ്റുകള്‍ക്കായി 6.95 കോടി രൂപ സഹായം നല്കി. എംഎസ്എംഇ യൂണിറ്റുകള്‍ക്കായുള്ള കോവിഡ് സമാശ്വാസ പദ്ധതിയായ വ്യവസായ ഭദ്രത പദ്ധതി വഴി 98 യൂണിറ്റുകള്‍ക്ക് 30.60 ലക്ഷം രൂപയും ഈ കാലയളവില്‍ നല്കി.
ജില്ലയില്‍ 10,016 പുതുസംരംഭങ്ങള്‍
12:13 AM Dec 08, 2022 | Deepika.com