തിരുവനന്തപുരം : ആധാരമെഴുത്ത് തൊഴിൽ സംരക്ഷിക്കുക, ടൈംപ്ലേറ്റ് മോഡൽ പരിഷ്കാരം ഉപേക്ഷിക്കുക, സ്വയം ആധാരം തയാറാക്കാനുള്ള നിയമം പിൻവലിക്കുക, പരിചയ സമ്പന്നരായ കൈപ്പട ലൈസൻസികൾക്ക് ലൈസൻസ് അനുവദിക്കുക, ഫയലിംഗ് ഷീറ്റ് നിലനിർത്തുക, ഹൈക്കോടതി വിധി അനുസരിച്ച് ആധാരം തയാറാക്കൽ പരീക്ഷ ഉടനെ നടത്തുക, ആധാരം എഴുത്ത് ഫീസ് പട്ടിക പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരം ജില്ലാ രജിസ്ട്രാറുടെ ഓഫീസിനു മുന്നിൽ കെഎസ്ഡിഡബ്ല്യുയു ജില്ലാ കമ്മിറ്റി തൊഴിൽ സംരക്ഷണ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി. സത്യൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പൗഡിക്കോണം രവികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കരകുളം ബാബു, ജില്ലാ സെക്രട്ടറി കുരുവിക്കാട് ഗിരീഷ് കുമാർ, പോത്തൻകോട് ഹരിദാസ്, കൊഞ്ചിറ ഗോപി, അംബിക, തിരുവല്ലം മധു, എന്നിവർ പ്രസംഗിച്ചു.
ആധാരമെഴുത്ത് യൂണിയൻ തൊഴിൽ സംരക്ഷണ ധർണ നടത്തി
12:09 AM Dec 08, 2022 | Deepika.com