എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ഇ- ​ഓ​ഫീ​സ് സേ​വ​നം : ജി​ല്ല​യി​ലെ ആ​ദ്യ മ​ണ്ഡ​ല​മാ​യി വ​ട്ടി​യൂ​ര്‍​ക്കാ​വ്

12:07 AM Dec 08, 2022 | Deepika.com
പേരൂർക്കട: വ​ട്ടി​യൂ​ര്‍​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​റ് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച ഇ- ​ഓ​ഫീ​സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ഇ​തോ​ടെ എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ഇ- ​ഓ​ഫീ​സ് സേ​വ​നം ല​ഭ്യ​മാ​യ ജി​ല്ല​യി​ലെ ആ​ദ്യ മ​ണ്ഡ​ല​മാ​യി വ​ട്ടി​യൂ​ര്‍​ക്കാ​വ് മാ​റി. പേ​രൂ​ര്‍​ക്ക​ട, വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​ന്‍ വി​ക​സ​നം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വ​ട്ടി​യൂ​ര്‍​ക്കാ​വി​ന്‍റെ മു​ഖഛാ​യ മാ​റ്റു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​തി​വേ​ഗം പൂ​ര്‍ ത്തി​യാ​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
ക​വ​ടി​യാ​ര്‍, പേ​രൂ​ര്‍​ക്ക​ട, കു​ട​പ്പ​ന​ക്കു​ന്ന്, പ​ട്ടം, വ​ട്ടി​യൂ​ര്‍​ക്കാ​വ്, ശാ​സ്ത​മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍​ക്ക് ഡെ​സ്ക്‌​ടോ​പ്പ് ക​മ്പ്യൂ​ട്ട​റു​ക​ള്‍, ലാ​പ് ടോ​പ്പു​ക​ള്‍, പ്രി​ന്‍റ​റു​ക​ള്‍ ,സ്കാ​ന​റു​ക​ള്‍ എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ആ​റ് ല​ക്ഷ​ത്തി നാ​ലാ​യി​രം രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വി​ട്ട​ത്. വ​ട്ടി​യൂ​ര്‍​ക്കാ​വ് വി​ല്ലേ​ജ് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ. രാ​ജു, ജി​ല്ലാ ക​ള​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍​ജ്, അ​ഡി​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ജെ. ​അ​നി​ല്‍ ജോ​സ്, ത​ഹ​സീ​ല്‍​ദാ​ര്‍ എം.​എ​സ്. ഷാ​ജു, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.