മാന്നാനം: മാന്നാനം കെഇ കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗവും ഇക്കണോമിക്സ് വിഭാഗവും സംയുക്തമായി സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സിന്റെ സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിക്കും.
നാളെ നടക്കുന്ന സെമിനാര്‍ മാധ്യമ പ്രവര്ത്തകന് ജോണി ലൂക്കോസ് ഉദ്ഘാടനം ചെയ്യും. കെ.എസ്. ശബരിനാഥന്, എഴുത്തുകാരന് ബിപിന്‍ ചന്ദ്രന്, ഡോ. എം.വി. ബിജുലാല്‍, ഡോ. രാകേഷ് എം. കൃഷ്ണന് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
സമാധാന അന്തരീക്ഷം തകർക്കാൻ
സാമൂഹികവിരുദ്ധ ശ്രമം: കോൺഗ്രസ്
പള്ളിക്കത്തോട്:പള്ളിക്കത്തോട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ സാമൂഹിക വിരുദ്ധർ ശ്രമിക്കുന്നതായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഗവൺമെന്റ് ഐടിഐയിലെ ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
ക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, മണ്ഡലം പ്രസിഡന്റ് ജോജി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ജിജി അഞ്ചാനി, സുനിൽ മാത്യു എന്നിവർ പരിക്കേറ്റവരെ സന്ദർശിച്ചു.
മാന്നാനം കെഇ കോളജില്‍ ദേശീയ സെമിനാര്‍
11:31 PM Dec 07, 2022 | Deepika.com