പള്ളിക്കത്തോട്: പിടിസിഎം ഗവണ്മെന്റ് ഐടിഐ ജീവനക്കാരായ ഇടത് സംഘടനയുടെ ജില്ലാനേതാവിനെയും രണ്ട് എൻജിഒ അസോസിയേഷൻ പ്രവർത്തകരെയും കഴിഞ്ഞ ദിവസം രാത്രി വഴിയിൽ തടഞ്ഞു നിർത്തി ഐടിഐയിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുൾപ്പെടെയുള്ള മുപ്പത് പേരടങ്ങുന്ന സംഘം അതിക്രൂരമായി മർദിച്ചതിൽ കേരള എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു.
കേരള എൻജിഒ അസോസിയേഷൻ പള്ളിക്കത്തോട് പിടിസിഎം ഗവണ്മെന്റ് ഐടിഐയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം സംസ്ഥാന വൈസ്പ്രസിഡന്റ് എം.ജെ. തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ. മാത്യു, ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്, ബ്രാഞ്ച് പ്രസിഡന്റ് എം.സി. ജോണിക്കുട്ടി, സുബിൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ഐടിഐ ജീവനക്കാരെ മർദിച്ച സംഭവം: കേരള എൻജിഒ അസോ. പ്രതിഷേധിച്ചു
11:31 PM Dec 07, 2022 | Deepika.com