പള്ളിക്കത്തോട്: മാർക്കറ്റിലെ ഫാത്തിമാമാതാ കുരിശടിയിൽ അമലോത്ഭവ തിരുനാൾ ഇന്ന് ആഘോഷിക്കും. വൈകുന്നേരം നാലിന് അരുവിക്കുഴി ലൂർദ്മാതാ പള്ളിയിൽ വിമലഹൃദയ പ്രതിഷ്ഠ. തുടർന്ന് വിശുദ്ധ കുർബാന -ഫാ. ആന്റണി കാട്ടൂപ്പാറ കാർമികത്വം വഹിക്കും. തുടർന്നു മാർക്കറ്റ് കുരിശടിയിലേക്ക് പ്രദക്ഷിണം. 7.15നു വചനസന്ദേശം, വികാരി റവ.ഡോ. സോണി തെക്കുംമുറിയിൽ, ലദീഞ്ഞ്, സമാപന ആശീർവാദം. തുടർന്ന് ബാൻഡ് മേളം, ചെണ്ടമേളം. 8.30ന് ആകാശവിസ്മയം. ഒമ്പതിന് ഗാനമേള.
അതിരന്പുഴ: മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ഇന്നു ആഘോഷിക്കും. വൈകുന്നേരം ആറിനു വിശുദ്ധ കുർബാന, തിരുനാൾ പ്രദക്ഷിണം എന്നിവ നടക്കും.
കട്ടച്ചിറ: കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിലെ അമലോത്ഭവ തിരുനാളിനു നാളെ കൊടിയേറും. വൈകുന്നേരം അഞ്ചിനു കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന -ഫാ. ജയിംസ് ചെരുവില്‍. തുടര്‍ന്നു ജപമാല പ്രദക്ഷിണം. 10നു രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന, പ്രസംഗം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം. വൈകുന്നേരം 6.45നു കുരിശുപള്ളിയില്‍ ലദീഞ്ഞ്, 7.15നു പ്രദക്ഷിണം പള്ളിയിലേക്ക്, 8.45നു പ്രസംഗം ഫാ. ബിജോ കൊച്ചാദംപള്ളിയില്. 11നു രാവിലെ 6.30നു വിശുദ്ധ കുര്‍ബാന, 9.30നു തിരുനാള്‍ കുര്‍ബാന -ഫാ. ഷില്‍ജോ ആവണിക്കുന്നേല്‍, പ്രസംഗം -ഫാ. സനീഷ് കയ്യാലക്കകത്ത്. തുടര്‍ന്നു പ്രദക്ഷിണം.
അമലോത്ഭവ തിരുനാൾ ഇന്ന്
11:31 PM Dec 07, 2022 | Deepika.com