കോട്ടയം: വിമലഗിരി കത്തീഡ്രലിലെ പ്രധാന തിരുനാള്‍ ഇന്ന്. രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, ഒമ്പതിനു ഗ്രിഗോറിയന്‍ ഗാനാലാപനക്രമത്തില് വിശുദ്ധ കുര്‍ബാന. ഉച്ചകഴിഞ്ഞ് 2.30ന് രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരാകുന്ന ഫൊന്തിഫിക്കല്‍ സമൂഹബലിക്ക് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ബിഷപ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ മെമ്മോറിയല്‍ സൂപ്പര്‍ സിംഗര്‍, ബിഷപ് പീറ്റര്‍ തുരുത്തിക്കോണം മെമ്മോറിയല്‍ ടാലന്റ് ഹണ്ട്, മിഷന് സണ്‍ഡേ എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ വിതരണം ചെയ്യും. ദിവ്യകാരുണ്യാശീര്വാദത്തോടെ പ്രധാന തിരുനാളാഘോഷങ്ങള്‍ സമാപിക്കും. എട്ടാമിടം ആഘോഷങ്ങള്‍ 18നു നടക്കും. അള്‍ത്താരയുടെ മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മാതാവിന്റെ തിരുസ്വരൂപം വണങ്ങുന്നതിനുള്ള അവസരം ഇന്ന് രാത്രി 12 വരെ ഉണ്ടായിരിക്കും.
വിമലഗിരിയിൽ പ്രധാന തിരുനാള്‍ ഇന്ന്
11:31 PM Dec 07, 2022 | Deepika.com