കാഞ്ഞിരപ്പള്ളി: അസോവ കത്തീഡ്രല്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ചെറിയാന് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ഡൊമിനിക് അയിലൂപറമ്പില് അനുഗ്രഹപ്രഭാഷണവും രൂപത പ്രസിഡന്റ് അഡ്വ. ഏബ്രഹാം മാത്യു പന്തിരുവേലില്‍ മുഖ്യപ്രഭാഷണം നടത്തി.
രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന അവയവദാനപദ്ധതി സംബന്ധിച്ച് കെ.വി. മാത്യു കാച്ചപ്പള്ളി ബോധവത്കരണ ക്ലാസ് നടത്തി. ജോയി ജോസഫ് കുഴികൊമ്പില്‍, ടി.സി. ചാക്കോ വാവലുമാക്കല്‍, സണ്ണി ജോസഫ് വെട്ടം, ജോര്‍ജുകുട്ടി ഒരപ്പുഴയ്ക്കല്‍, ഷൈലമ്മ മാത്യു പിണമറുകില്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാതല
കേരളോത്സവം
കോട്ടയത്ത്
കോട്ടയം: ജില്ലാതല കേരളോത്സവം 10 മുതല്‍ 12 വരെ കോട്ടയത്തു നടക്കും. 10ന് രാവിലെ 9.30ന് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും.
10, 11, 12 തീയതികളില്‍ കലാ, കായിക മത്സരങ്ങള്‍ നടക്കും. കലാമത്സരങ്ങള്‍ ബേക്കര്‍ മെമ്മോറിയല്‍ സ്കൂളിലെ വേദികളിലും കായിക-ഗെയിംസ് മത്സരങ്ങള്‍ നാഗമ്പടം മൈതാനം, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, ചെസ് അക്കാദമി, സിഎംഎസ് കോളജ് ഗ്രൗണ്ട്, ഗാന്ധിനഗര്‍ തോപ്പന്‍സ് അക്കാദമി എന്നിവിടങ്ങളിലും നടക്കും. 11 ബ്ലോക്കുകളില്‍നിന്നും ആറു നഗരസഭകളില്നിന്നുമുള്ള മത്സരാര്‍ഥികളാണ് ജില്ലാതല കേരളോത്സവത്തില്‍ മാറ്റുരയ്ക്കും.
അസോവ വാര്‍ഷിക സമ്മേളനം
11:05 PM Dec 07, 2022 | Deepika.com