വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് മ​ന്ത്രി വീ​ണാ​ ജോ​ർ​ജ് ഉ​ത്ത​ര​വി​ട്ടു

10:01 PM Dec 07, 2022 | Deepika.com
അമ്പ​ല​പ്പു​ഴ: അ​മ്മ​യും കു​ഞ്ഞും മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ വ​കു​പ്പുത​ല അ​ന്വേ​ഷ​ണ​ത്തി​ന് മ​ന്ത്രി വീ​ണാ​ ജോ​ർ​ജ് ഉ​ത്ത​ര​വി​ട്ടു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​ഞ്ജു ര​വീ​ന്ദ്ര​ൻ, കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഗൈ​ന​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശ്രീ​ല​ത, ഡോ. ​അ​ബ്ദു​ൾ ​റ​ഷീ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ​കോ​ളജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ.​ അ​ബ്ദു​ൾ സ​ലാ​ം നി​ർ​ദേശി​ച്ച അ​ന്വേ​ഷ​ണ​ സം​ഘ​വും അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ഇ​തി​നു പു​റ​മേ അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.
 മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ അ​ന്വേ​ഷ​ണ​ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ കൃ​ഷ്ണ തേ​ജ പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് കി​ട്ടു​ന്ന​തു​വ​രെ ഡോ. ​ത​ങ്കു​ കോ​ശി നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​ശോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽനി​ന്നു നി​ർദേശം ല​ഭി​ച്ച​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. അ​ബ്ദു​ൾസ​ലാം പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സാ ജോ​ൺ പ​റ​ഞ്ഞു.

 മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

ആ​ല​പ്പു​ഴ: ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​മ്മ​യു​ടെ​യും ന​വ​ജാ​ത ശി​ശു​വി​ന്‍റെ​യും മ​ര​ണം ചി​കി​ത്സാ പി​ഴ​വാ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മി​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.