റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ മാ​മ​നോ​ടു പ​രാ​തി​യു​മാ​യി കു​ട്ടി​ക​ൾ

10:01 PM Dec 07, 2022 | Deepika.com
മാ​ന്നാ​ർ: ത​ക​ർ​ന്നുകി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ സ്കൂ​ൾ ബ​സു​ക​ൾ വ​രാ​ത്ത​തി​നാ​ൽ കി​ലോ​മീ​റ്റ​ർ ന​ട​ന്ന് സ്കൂ​ളി​ൽ പോ​കേ​ണ്ട അ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന പ​രാ​തി​യു​മാ​യി കു​ട്ടി​ക​ൾ ക​ള​ക്ട​ർ മാ​മ​നെ കാ​ണാ​നെ​ത്തി. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​വു​ക്ക​ര മൂ​ർ​ത്തി​ട്ട മു​ക്കാ​ത്താ​രി ബ​ണ്ട് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് കാ​ല​ങ്ങ​ളാ​യി​ട്ടും പ​രി​ഹാ​രം ഇ​ല്ലാ​ത്ത​താ​ണ് കു​ട്ടി​ക​ളെ പ​രാ​തി​യു​മാ​യി ജി​ല്ലാ ക​ളക്ട​റു​ടെ അ​രി​കി​ലെ​ത്തി​ച്ച​ത്. സ്വ​ന്തം വീ​ടു​ക​ളി​ൽ കി​ട​ന്ന ആ​ക്രി​സാ​ധ​ന​ങ്ങ​ൾ വി​റ്റാ​ണ് മാ​ന്നാ​റി​ൽനി​ന്നു ആ​ല​പ്പു​ഴ​യി​ലെ​ത്താ​നു​ള്ള ചെ​ല​വി​നു കാ​ശ് ക​ണ്ടെ​ത്തി​യ​ത്.

കു​പ്പി​വെ​ള്ളം വി​ത​ര​ണം

മാ​ന്നാ​ർ: ച​ക്കു​ള​ത്തു​കാ​വ് കാ​ർ​ത്തി​ക പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ല​യ​ൺ​സ് ക്ല​ബ്‌ ഓ​ഫ് ക​ട​പ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​പ്പിവെ​ള്ളം വി​ത​ര​ണം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി. ​ബി. ഷു​ജാ​ഹു​ദീ​ൻ, സെ​ക്ര​ട്ട​റി വി​നു ഗ്രീ​തോ​സ്, ട്ര​ഷ​ർ ലി​ജോ പു​ലു​മ്പ​ള്ളി​ൽ, സ​തീ​ഷ് ശാ​ന്തി​നി​വാ​സ്, ബി​ജു ചേ​ക്കാ​സ്, അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.