ആലപ്പുഴ: ലോകമണ്ണ് ദിനാഘോഷങ്ങളുടെ ഭാഗമായി മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ആലപ്പുഴ യുഐടി കോളജിലെ വിദ്യാര്‍ഥികള്‍ക്കായി മണ്ണറിവ് പ്രദര്‍ശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
സോയില്‍ സര്‍വേ, മേഖല മണ്ണ് പരിശോധന ലബോറട്ടറിയിലെ സീനിയര്‍ കെമിസ്റ്റ് എന്‍.വി. ശ്രീകല മണ്ണ് ദിന സന്ദേശം നല്കി. യുഐടി പ്രിന്‍സിപ്പൽ ഡോ.ടി.ആര്. അനില്‍കുമാര്‍, നെഹ്റു യുവ കേന്ദ്ര യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ വിവേക്, നാദിര്‍ഷ, എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആര്. റോഷ്നി എന്നിവര്‍ പ്രസംഗിച്ചു.
ഡോ. അംബേദ്കർ
അനുസ്മരണം
തുറവുർ: ഭരണഘടന ശില്പി ഭാരതരത്നം ഡോ.ബി.ആർ. അംബേദ്കറുടെ 66-ാമത് ചരമ വാർഷികത്തിൽ ചേർത്തല താലൂക്ക് എസ്സി & എസ്ടി കോ-ഓപ്റേറ്റീവ് ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
എം.വി. ആണ്ടപ്പൻ, ദിവാകരൻ കല്ലുങ്കൽ, എം.പി. അനിൽ, ടി.കെ. ശശി, സിന്ധു ചന്ദ്രൻ, പി.കെ. മനോഹരൻ, ഭാസ്കരൻ ടി. കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകി.
മണ്ണറിവ് പ്രദര്‍ശനവും ബോധവത്കരണ ക്ലാസും
10:01 PM Dec 07, 2022 | Deepika.com