ബ്രോ​ഷ​ർ പ്ര​കാ​ശ​നം

09:50 PM Dec 07, 2022 | Deepika.com
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ അ​രു​വി​ത്തു​റ​യും മാ​ർത്തോ​മാ ന​സ്രാ​ണി പാ​ര​മ്പ​ര്യ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി 10നു ​ന​ട​ത്തു​ന്ന സെ​മി​നാ​റി​ന്‍റെ ബ്രോ​ഷ​റും പോ​സ്റ്റ​റും വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​മ്പി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന അം​ഗ​മാ​യ സ​ഖ​റി​യാ​സ് തു​ടി​പ്പാ​റ​യ്ക്ക് പോ​സ്റ്റ​റും ബി​ജോ​യി ജേ​ക്ക​ബ് വെ​ള്ളൂ​ക്കു​ന്നേ​ലി​ന് ബ്രോ​ഷ​റും ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ച​ട​ങ്ങി​ൽ അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ആ​ന്‍റ​ണി തോ​ണ​ക്ക​ര, ഫാ. ​ഡി​റ്റോ തോ​ട്ട​ത്തി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​റെ​ജി മേ​ക്കാ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പൂ​ഞ്ഞാ​റി​ൽ തൊ​ഴി​ൽ​സ​ഭ 12ന്

​പൂ​ഞ്ഞാ​ർ: പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നു മു​ത​ൽ 14 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ലെ തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്കു​വേ​ണ്ടി​യു​ള്ള തൊ​ഴി​ൽ​സ​ഭ 12നു ​രാ​വി​ലെ പ​ത്തു മു​ത​ൽ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ത്തും. എ​ന്‍റെ തൊ​ഴി​ൽ എ​ന്‍റെ അ​ഭി​മാ​നം പ​ദ്ധ​തി പ്ര​കാ​രം ഡി​ഡ​ബ്ല്യു​എം​എ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കു പ​ങ്കെ​ടു​ക്കാ​മെ​ന്നു പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

ടൈ​ൽ മോ​ഷ​ണം: പ്ര​തി​ക​ളെ പി​ടി​കൂ​ട​ണം

തി​ട​നാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​മ്പൗ​ണ്ടി​ൽ​നി​ന്നു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ടൈ​ലു​ക​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്ന് ജ​ന​പ​ക്ഷം തി​ട​നാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള​ള രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ലു​ക​ളി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.