കാഞ്ഞങ്ങാട് നെഹ്റു ജേതാക്കള്‍
01:07 AM Dec 07, 2022 | Deepika.com
രാജപുരം: സെന്റ് പയസ് കോളജില്‍ നടന്ന കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ കോളജിയറ്റ് വനിതാ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കാഞ്ഞങ്ങാട് നെഹ്റു കോളജ് ജേതാക്കളായി. ആതിഥേയരായ രാജപുരം സെന്റ് പയസ് കോളജ് രണ്ടാം സ്ഥാനവും കാസര്‍ഗോഡ് ഗവ കോളജ് മൂന്നാം സ്ഥാനവും നേടി. മത്സരം കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.ഡി.ദേവസ്യ സമ്മാനദാനം നിര്‍വഹിച്ചു. സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം എം.സി.രാജു, കോളജ് കായികവിഭാഗം മേധാവി പി.രഘുനാഥ്, യൂണിയന് ചെയര്മാന് സി.കെ.വിഷ്ണു, ജനറല്‍ ക്യാപ്റ്റന്‍ കെ. ഷിജിത്ത് എന്നിവര്‍ പ്രസംഗിച്ചു.