പെരിയ: ഈ മാസം ഒമ്പത് മുതല്‍ 15 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന കേരളോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് പെരിയ എസ്എന്‍ കോളജില്‍ ബേക്കല്‍ ഡിവൈഎസ്പി സി.കെ.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍.സരിത, കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.രാധാകൃഷ്ണന്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.വി.ശിവപ്രസാദ്, പ്രോഗ്രാം ഓഫീസര്‍ എം.ഷിലാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന് എന്നിവര്‍ സംബന്ധിച്ചു.
കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങള്‍ ഈ മാസം ഒമ്പതിന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടങ്ങും. ക്രിക്കറ്റ്, ഫുട്ബോള്‍, നീന്തല്‍ മത്സരങ്ങള്‍ വിവിധ ഇടങ്ങളിലായി നടക്കും. കലാ മത്സരങ്ങള്‍ 14,15 തീയതികളില്‍ പെരിയ എസ്എന്‍ കോളജില്‍ നടക്കും.
കേരളോത്സവം: സംഘാടകസമിതി ഓഫീസ് തുറന്നു
01:07 AM Dec 07, 2022 | Deepika.com