ബിജെപി നേതാവ് മദ്യലഹരിയിൽ കാറോടിച്ച് മറ്റൊരു കാറിലിടിച്ചു; വൈദ്യുതി തൂൺ തകർത്തു
01:04 AM Dec 07, 2022 | Deepika.com
മയ്യിൽ: മദ്യലഹരിയിൽ ബിജെപി നേതാവ് ഓടിച്ച കാർ മറ്റൊരു കാറിലും വൈദ്യുത തൂണിലും ഇടിച്ചു. ഒടുവിൽ നേതാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം മയ്യിൽ ചെറുപഴശി സ്വദേശി ബേബി സുനാഗറി (52) നെയാണ് മയ്യിൽ എസ്ഐ പി.പി. ഗോവിന്ദനും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 8.45 ഓടെ ചെക്കിക്കുളം പാറാൽ കണ്ടിച്ചിറയിലായിരുന്നു സംഭവം. ബേബി സുനാഗറിന്റെ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിലും വൈദ്യുത തൂണിലും ഇടിക്കുകയായിരുന്നു. തുടർന്ന് ബേബിയുടെ കാർ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച കേസിൽ അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.