പി. ജയരാജൻ ധാർഷ്ട്യം വെടിയണം: കെ.സി. മുഹമ്മദ് ഫൈസൽ
01:03 AM Dec 07, 2022 | Deepika.com
കണ്ണൂർ: ഖാദി ബോർഡിൽനിന്നും പിരിച്ചുവിട്ട ജീവനക്കാരിക്ക് ആനുകൂല്യങ്ങൾ നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും നീതി നടപ്പിലാക്കാത്ത ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ധാർഷ്ട്യം വെടിയണമെന്ന് കെപിസിസി മെംബർ കെ.സി. മുഹമ്മദ് ഫൈസൽ. കണ്ണൂർ ഖാദി ഭവന് മുന്നിൽ മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ധർണാ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് രജനി രാമാനന്ദ് അധ്യക്ഷത വഹിച്ചു. എം. ഉഷ, ഡോ. കെ.വി. ഫിലോമിന, സി.ടി. ഗിരിജ, അത്തായി പദ്മിനി, ഇ.പി. ശ്യാമള, കെ.പി. വസന്ത, കെ.പി. നസീമ, കുഞ്ഞമ്മ തോമസ്, പി.വി. ധനലക്ഷ്മി, എം.വി. വത്സല, ശർമിള തലശേരി, ജിഷ വള്ള്യായി, പി.കെ. ഇന്ദിര, ടി.പി. എന്നിവർ പ്രസംഗിച്ചു.