കണ്ണൂർ: ജന്മനാ അംഗവിഹീനരായവർക്കും, അപകടം കാരണമോ പ്രമേഹം മുതലായ രോഗങ്ങളാ ലോ കാലുകൾ നഷ്ടപ്പെട്ടവർക്കും കൃത്രിമക്കാലുകൾ നിർമിച്ചുനൽകുന്നതിനായി ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഇ പ്രത്യേക ക്യാന്പ് സംഘടിപ്പിക്കുന്നു. ഈമാസം 18ന് കോഴിക്കോട് രാജീവ് നഗറിലെ ലയൺസ് ഹാളിലാണ് ക്യാന്പ്. രാവിലെ 11 ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് ഡിസ്ട്രിക്ട് ഗവർണർ ഡോ. പി. സുധീർ പത്രസമ്മേളനത്തിൽ അറിയിച്ചു.
30,000 രൂപ ചെലവ് വരുന്ന ജയ്പുർ കാലുകൾ തികച്ചും സൗജന്യമായാണ് അർഹരായവർക്ക് നൽകു ന്നത്.
നിലവിൽ ഉപയോഗിക്കുന്ന കൃത്രിമക്കാലുകൾക്ക് എന്തെങ്കിലും തകരാറുകൾ സംഭവിച്ചിട്ടുണ്ടെ ങ്കിൽ അവ പരിഹരിക്കുന്നതിനും ആവശ്യമെങ്കിൽ പകരം പുതിയവ നൽകുന്നതിനും ക്യാമ്പിൽ സൗകര്യമുണ്ടായിരിക്കും.
ക്യാന്പിൽ വച്ച് ഗുണഭോക്താക്കളുടെ കാലിന്റെ അളവുകളെടുക്കും.
അതിനുശേഷം വിദഗ്ധർ കാലുകൾ നിർമിച്ചുതുടങ്ങും. ക്യാമ്പിന്റെ അഞ്ചാം ദിവസം മുതൽ ഗുണഭോക്താക്കൾക്ക് പരിശീലനം നൽകിത്തുടങ്ങും. ക്യാമ്പ് സമാപിക്കുന്ന ദിവസം ഗുണഭോക്താക്കൾക്ക് അവ നൽകും.
ക്യാന്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഗുണഭോക്താക്കൾ പേര്, വയസ്, സ്ഥലം, മേൽവിലാസം, ഫോൺ നന്പർ എന്നിവ സഹിതം ഫോൺ: 9446253177, 9387525142, 9447540414 എന്നിവയിൽ ഏതെങ്കിലും ഒരു നന്പറിൽ 12നകം രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ എം. ബാലകൃഷ്ണൻ, വൽസല ഗോപിനാഥ്, പ്രകാശൻ കാണി എന്നിവരും പങ്കെടുത്തു.
സൗജന്യമായി കൃത്രിമക്കാലുകൾ നിർമിച്ചു നൽകുന്ന ക്യാന്പ് 18ന്
12:39 AM Dec 07, 2022 | Deepika.com