ചിറ്റൂർ: വിൽപ്പനയ്ക്കായി വീട്ടിൽ ഒളിപ്പിച്ചു വച്ചിരുന്ന പതിനൊന്നര ലിറ്റർ വിദേശമദ്യവുമായി യുവാവിനെ ചിറ്റൂർ പോലീസ് പിടികൂടി. വേർകോലി പാലപ്പള്ളം ഫിറോസ് (42) ആണ് അറസ്റ്റിലായത്. സ്ഥലത്ത് പതിവായി മദ്യവിൽപന നടത്തുന്നതായി പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു.
ചിറ്റൂർ എസ്എച്ച്ഒ ഇൻസ്പെക്ടർ മാത്യു, എസ്ഐ മഹേഷ് കുമാർ, എന്നിവരുടെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തി മദ്യം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. വരും ദിവസങ്ങളിൽ അനധികൃത മദ്യവില്്പനയ്ക്കതിരെ ശക്തമായ പരിശോധന ഉണ്ടാവുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.
പാലപ്പള്ളത്ത് വീട്ടിൽ ഒളിപ്പിച്ച പതിനൊന്നര ലിറ്റർ മദ്യം പിടികൂടി
12:34 AM Dec 07, 2022 | Deepika.com