അടയ്ക്കാ മോഷണം പിടികൂടി നാട്ടുകാർ; രണ്ടുപേർ അറസ്റ്റിൽ
12:31 AM Dec 07, 2022 | Deepika.com
മണ്ണാർക്കാട്: അടക്ക മോഷണം കയ്യോടെ പിടികൂടി നാട്ടുകാർ. രണ്ടുപേർ അറസ്റ്റിലായി. കണ്ണൂർ പിണറായി സ്വദേശി കണ്ടത്തിൽ സത്യൻ (43), പാലക്കാട് പെരിങ്ങോട് സ്വദേശി ആനക്കല്ലിൽ മുഹയുദ്ധീൻ ഫൈസൽ (37) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടക്കുന്നത്. ശബ്ദം കേട്ട് തൊട്ടടുത്ത് ഫുട്ബോൾ കാണുന്ന യുവാക്കൾ വന്നു നോക്കിയപ്പോഴാണ് ഇവർ രണ്ടു പേരും അടയ്ക്ക മോഷ്ടിക്കുന്നത് കാണുന്നത്. തുടർന്ന് ഇവരെ തടഞ്ഞുവച്ച യുവാക്കൾ പോലീസിനെ വിവരമറിയിച്ചു. തോട്ടം ഉടമ അബ്ദുള്ളയേയും ഫോണിൽ വിളിച്ച് സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്തു. പതിനാലായിരം രൂപ വില വരുന്ന അടയ്ക്ക ഇവർ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ചരക്കുലോറി ജീവനക്കാരായ ഇവർ ലോഡ് ഇറക്കിയതിനു ശേഷം തിരിച്ചു പോകുന്പോൾ കവുങ്ങിൻ തോട്ടങ്ങളുടെ അടുത്ത് വാഹനം നിർത്തി അടയ്ക്ക പറിച്ച് ലോറിയിൽ കൊണ്ടുപോയി വിൽക്കുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരും സബ് ഇൻസ്പെക്ടർ കെ.ആർ. ജസ്റ്റിനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.