മലന്പുഴ: കേരള സ്റ്റേറ്റ് ബീവറേജ് കോർപ്പറേഷൻ എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎൻടിയുസി) സംഘടിപ്പിച്ച സംസ്ഥാന സ്പെഷൽ കണ്‍വൻഷനും ആര്യാടൻ മുഹമ്മദ്, സുനിൽ എന്നിവരുടെ അനുസ്മരണവും മലന്പുഴ കമ്മ്യൂണിറ്റി ഹാളിൽ വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റും മുൻ എംഎൽഎയുമായ ടി.യു. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മുൻ ഡിസിസി പ്രസിഡന്റ് സി.പി. മുഹമ്മദ്, കെപിസിസി ജനറൽ സെക്രട്ടറി എ.തങ്കപ്പൻ, കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് മനോജ് ചിങ്ങന്നൂർ, ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. എൽദോ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ, യൂണിയൻ സംസ്ഥാന നേതാക്കളായ പ്രഹ്ളാദൻ, സി.കെ. ഗിരീഷ് കുമാർ, വി.പ്രസാദ്, കെ.പി. അനിൽകുമാർ, ദേവൻ, തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. എം.സി. സജീവൻ സ്വാഗതവും മോഹനൻ നന്ദിയും പറഞ്ഞു.
സ്പെഷൽ കണ്‍വൻഷനും അനുസ്മരണവും
12:31 AM Dec 07, 2022 | Deepika.com