പാലക്കാട്: പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിനെതിരെ പോലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചു. യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഫെബിൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം എം.പ്രശോഭ്. ജില്ലാ ഭാരവാഹികളായ പ്രദീപ് നെന്മാറ, സി.വിഷ്ണു, സി.നിഖിൽ, പ്രമോദ് തണ്ടലോട്, വിനീഷ് കരിന്പാറ കഐസ്യു ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്, എച്ച്.ബുഷ്റ, എച്ച്.ഷബീർ, നവാസ്, അജാസ് കുഴൽമന്ദം, കെ. ഇന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു.
പോലീസ് ആക്രമണത്തിനെതിരെ യൂത്ത് കോണ്ഗ്രസ് പ്രതിഷേധം
12:31 AM Dec 07, 2022 | Deepika.com