കൊച്ചി: സാഹിത്യമര്മങ്ങള് സ്പര്‍ശിക്കുന്ന എഴുത്തുകളായിരുന്നു ടി.കെ.സി. വടുതലയുടേതെന്ന് പ്രഫ.എം.കെ.സാനു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ടി.കെ.സി.വടുതല ജന്മശതാബ്ദി ആഘോഷ സമാപന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാര്‍ഥ നിരപേക്ഷ സമീപനമായിരുന്നു അദ്ദേഹത്തിന് എല്ലാക്കാലത്തും. എന്നാല്‍ ടി.കെ.സിയുടെ കൃതികള്‍ ഒന്നിച്ച് പ്രസിദ്ധീകരിക്കുന്നതിന് ജാതിചിന്ത പ്രധാന തടസമായിരുന്നുവെന്നും എം.കെ. സാനു പറഞ്ഞു.
എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. സെബാസ്റ്റ്യന്‍ പോള്‍, കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്, ജന്മശതാബ്ദി ആഘോഷസമിതി ചൈയര്‍മാന്‍ എ.കെ. അംബികന്‍, ജനറല്‍ കണ്‍വീനര്‍ ഷാജി ജോര്‍ജ്, ടി.കെ.സിയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ടി.കെ.സി വടുതല പ്രവര്‍ത്തിച്ച മേഖലകളില്‍ ശ്രദ്ധേയമായ സംഭവനകള്‍ നല്കിയ 12 പേരെ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
ടി.കെ.സിയുടേത് സാഹിത്യമര്മങ്ങള് സ്പര്‍ശിക്കുന്ന എഴുത്തുകൾ: എം.കെ. സാനു
12:27 AM Dec 07, 2022 | Deepika.com