ആലുവ: മാസങ്ങൾ പിന്നിട്ടിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപന മന്ത്രി മാറിയതറിയാതെ ആലുവ നഗരസഭ. മുഖ്യമന്ത്രി പങ്കെടുക്കുന്ന ശതാബ്ദിയാഘോഷ സമാപന സമ്മേളന അറിയിപ്പ് കത്തുകളിലടക്കം മുഖ്യ രക്ഷാധികാരിയായി മുൻ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന മന്ത്രിയെന്ന വിശേഷണമാണ് ലെറ്റർപാഡുകളിൽ നൽകിയിരിക്കുന്നത്.
രക്ഷാധികാരികളിലും സ്ഥാനം മാറിയവർ ഉൾപ്പെട്ടിട്ടുണ്ട്. അദ്വൈതാശ്രമം സെക്രട്ടറിയായി പുതിയ സന്യാസിയാണ് കഴിഞ്ഞ ഒരു വർഷമായി ചുമതലയിലുള്ളത്. ഫിനാൻസ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തേക്ക് നഗരസഭയുടെ വൈസ് ചെയർപേഴ്സൺ എന്ന നിലയിൽ ജെബി മേത്തറെയാണ് നിയോഗിച്ചിരുന്നത്. കൗൺസിലർ സ്ഥാനം രാജിവച്ച് രാജ്യസഭാംഗമായതിനാൽ പല പരിപാടികൾക്കും തിരക്കുകൾ കാരണം എത്തിച്ചേരാനാകുന്നില്ല.
മന്ത്രി മാറിയതറിയാതെ നഗരസഭ
12:27 AM Dec 07, 2022 | Deepika.com