അങ്കമാലി: അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളജ് സ്കൂൾ പ്രിൻസിപ്പൽമാർക്കും അധ്യാപകർക്കുമായി ഒരുക്കിയ സ്റ്റെം അറ്റ് സ്കൂൾ എഡ്യൂക്കേഷണൽ കോൺക്ലേവ് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അധ്യക്ഷത വഹിച്ചു.
മുൻ വൈസ് ചാൻസിലർ ഡോ. പി.കെ. അബ്ദുൽ അസീസ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റെം അറ്റ് സ്കൂൾ പദ്ധതി വഴി ഫിസാറ്റ് സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും സാങ്കേതിക മേഖലയിലെ അടിസ്ഥാന വിവര കൈമാറ്റ പ്രക്രിയയിൽ പങ്കാളികളാകും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി സ്റ്റെം അറ്റ് സ്കൂൾ എഡ്യൂക്കേഷണൽ കോൺക്ലേവിൽ നൂറിലേറെ സ്കൂളുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാരും അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും പങ്കാളികളായി.
ഫിസാറ്റ് കോളജ് വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ വിശിഷ്ടാഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ മാനേജ്മെന്റ് കമ്മിറ്റി അംഗം കെ.കെ. അജിത് കുമാർ, പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ. സി. ഷീല, ഡീൻ ഡോ. പി.ആർ. മിനി , പ്രോഗ്രാം കോ ഓർഡിനേറ്റർ ബിജോയ് വർഗീസ്, ഡോ. ആർ. രശ്മി തുടങ്ങിയവർ സംസാരിച്ചു.
ഫിസാറ്റിൽ എഡ്യൂക്കേഷണൽ കോൺക്ലേവിനു തുടക്കമായി
12:27 AM Dec 07, 2022 | Deepika.com