വരാപ്പുഴ: കൂനമ്മാവ് സെന്റ് ഫിലോമിനാസ് ചാവറ തീർഥാടന കേന്ദ്രത്തിലെ യുവജന സംഘടനയായി സെന്റ് ഫിലോമിനാസ് യൂത്ത് സെന്റർ റൂബി ജൂബിലി ആഘോഷം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി മോൺ. സെബാസ്റ്റ്യൻ ലൂയിസ് അധ്യക്ഷത വഹിച്ചു.
കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ നേതൃത്വത്തിൽ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച യൂത്ത് സെന്റർ അംഗങ്ങളെ ചടങ്ങിൽ മൊമെന്റ നൽകി ആദരിച്ചു.
ജനറൽ കൺവീനർ മാർട്ടിൻ പനയ്ക്കൽ, ഫാ. ഫെലിക്സ് ചക്കാലക്കൽ, ഫാ. റിനോയ് സേവ്യർ കളപ്പുരയ്ക്കൽ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി, ബിജു പഴമ്പിള്ളി, ടോമി ചന്ദനപ്പറമ്പിൽ, മെൽബിൻ തൊട്ടിപ്പറമ്പിൽ, സേവ്യർ കണശേരി എന്നിവർ പ്രസംഗിച്ചു.
റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന കൃതജ്ഞത ബലിയിൽ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല കാർമികത്വം വഹിച്ചു. ഫാ. ഫെലിക്സ് - ചക്കാലക്കൽ റൂബി ജൂബിലി സന്ദേശം നൽകി. യൂത്ത് ഡയറക്ടർ ഫാ. റിനോയ് സേവ്യർ കളപ്പുരയ്ക്കൽ സഹകാർമികത്വം വഹിച്ചു.
സെന്റ് ഫിലോമിനാസ് യൂത്ത് സെന്റർ റൂബി ജൂബിലിയാഘോഷം തുടങ്ങി
12:26 AM Dec 07, 2022 | Deepika.com