കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ വി​പ്ല​വം: ​സിം​പോ​സി​യം ന​ട​ത്തി

12:26 AM Dec 07, 2022 | Deepika.com
കൊ​ച്ചി: എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്‌​സ് കോ​ള​ജും സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജും സം​യു​ക്ത​മാ​യി സ​ര്‍​വ​ര്‍​ക്കും ജ്ഞാ​നം-കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ വി​പ്ല​വം എ​ന്ന വി​ഷ​യ​ത്തി​ല്‍ ഏ​ക​ദി​ന ദേ​ശീ​യ സിം​പോ​സി​യം ന​ട​ത്തി. സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്‌​സ് കോ​ള​ജി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഹി​സ്‌​റ്റോ​റി​ക്ക​ല്‍ റി​സ​ര്‍​ച്ചി​ന്‍റെ മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി പ്ര​ഫ. ഡോ. ​ഉ​മേ​ഷ് അ​ശോ​ക് ക​ദം വി​ശി​ഷ്ടാ​തി​ഥി​യാ​യിരുന്നു. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തെ​ക്കു​റി​ച്ചും പ്രാ​ദേ​ശി​ക ഭാ​ഷാ ഉ​റ​വി​ട​ങ്ങ​ളു​ടെ പ്ര​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ഭാ​ര​തീ​യ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ്ര​തി​പാ​ദി​ച്ചു.
സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്‌​സ് കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ റ​വ. ​ഡോ. ആന്‍റ​ണി തോ​പ്പി​ല്‍, സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ഡോ. ​വി​നീ​ത, ആ​ല്‍​ബ​ര്‍​ട്‌​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ വി.​എം.​ ബി​ജോ​യ്, സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ അ​ല്‍​ഫോ​ന്‍​സ വി​ജ​യ ജോ​സ​ഫ്, കെ​ആ​ര്‍​എ​ല്‍​സി​സി എ​ഡ്യു​ക്കേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ജോ​യിന്‍റ് സെ​ക്ര​ട്ട​റി ജെ​യ്‌​സ​ണ്‍ അ​ട​പ്പി​ള്ളി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ഇ​ന്ത്യ​ന്‍ കാ​ത്ത​ലി​ക് പ്ര​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഇ​ഗ്‌​നേ​ഷ്യസ് ഗോ​ണ്‍​സാ​ല്‍​വ​സും സേ​വ്യ​ര്‍ ബോ​ര്‍​ഡ് ഓ​ഫ് ഹ​യ​ര്‍ എ​ഡ്യുക്കേ​ഷ​ന്‍ ഇ​ന്‍ ഇ​ന്ത്യ സെ​ക്ര​ട്ട​റി ജ​ന​റ​ലും സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ലു​മാ​യ സി​സ്റ്റ​ര്‍ തെ​രേ​സ​യും പ്ര​ത്യേ​കം സെ​ഷ​നു​ക​ളി​ല്‍ സം​സാ​രി​ച്ചു.