മൂവാറ്റുപുഴ: രാജ്യാന്തര ചലച്ചിത്രോത്സവ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചലച്ചിത്ര സംവിധായകനും അവാർഡു ജേതാവുമായ കൃഷ്ണേന്ദുകലേഷ് നിർവഹിച്ചു. ഫെസ്റ്റിവൽ ലോഗോ ചിത്രകാരനായ ഗോപി സംക്രമണം പ്രകാശനം ചെയ്തു.
ഡെലിഗേറ്റ് പാസ് വിതരണം നിർമല കോളജ് ബർസർ റവ. ഡോ. ജസ്റ്റിൻ കണ്ണാടൻ നാസ് പ്രസിഡന്റ് ഡോ. വിൻസന്റ് മാളിയേക്കലിനു നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആർ. ബാബു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പ്രകാശ് ശ്രീധർ, ബി. അനിൽ എന്നിവർ പ്രസംഗിച്ചു.
ജനുവരി രണ്ട് മുതൽ അഞ്ചു വരെ മൂവാറ്റുപുഴ ലത തിയേറ്ററിൽ ചലച്ചിത്രോത്സവം നടക്കും. ഇന്ത്യയിലേയും വിദേശത്തേയുമായ ഒട്ടനവധി സിനിമകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. പ്രവേശനം പാസ് മൂലമായിരിക്കും. ഫിലിം സൊസൈറ്റി അംഗങ്ങൾക്ക് 300 രൂപ പൊതുജനങ്ങൾക്ക് 500 രൂപ വിദ്യാർഥികൾക്ക് 100 രൂപ എന്നീ നിരക്കുകളിലുളള ഡെലിഗേറ്റ് പാസുകൾ നാസ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഫെസ്റ്റിവൽ സ്വാഗത സംഘം ഓഫീസിൽനിന്നു ലഭിക്കുന്നത്. ഫോണ്: 9446070385.
ചലച്ചിത്രോത്സവ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
12:24 AM Dec 07, 2022 | Deepika.com