കലൂർക്കാട്: ബിആർസിയുടെ കീഴിൽ ഭിന്നശേഷി വാരാചരണവും സമാപന സമ്മേളനവും നടത്തി. ഒരാഴ്ച നീണ്ടുനിന്ന പ്രവർത്തനങ്ങളാണ് ബിആർസിയുടെ കീഴിൽ നടന്നത്. ഉപജില്ലയിലെ കുട്ടികൾക്ക് വേണ്ടി വിവിധ മത്സരങ്ങളും രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസും വാരാചരണത്തിന്റെ ഭാഗമായി നടത്തി. സമാപന സമ്മേളനത്തിന് മുന്നോടിയായി വാഴക്കുളത്ത് വിളംബര ജാഥയും, സൈക്കിൾ റാലിയും ഫ്ളാഷ് മോബും, നാസിക് ഡോളും നടത്തി.
വിളംബരജാഥ ചാവറ ജംഗ്ഷനിൽ മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് ഫ്ലാഗ്ഓഫ് ചെയ്തു. എ.സി. മനു, റിജോയ് സക്കറിയാസ്, ടോമി തന്നിട്ടാമയ്ക്കൻ, ജാസ്മിൻ റെജി തുങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് അധ്യക്ഷത വഹിച്ചു. ജോർജ് ഫ്രാൻസിസ് തെക്കേക്കര, കെ.ജി. രാധാകൃഷ്ണൻ, സജിനി പി. നായർ എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷി വാരാചരണം
12:24 AM Dec 07, 2022 | Deepika.com