മൂവാറ്റുപുഴ: ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ഒരു ആശയം എന്ന (ഒഎൽഒഐ) പദ്ധതിയുടെ ബ്ലോക്ക്തല ഉദ്യോഗസ്ഥ പരിശീലനം മൂവാറ്റുപുഴയിൽ നടന്നു. പാന്പാക്കുട, കോതമംഗലം, മൂവാറ്റുപുഴ ബ്ലോക്കുകളിലെ നിർവഹണ പദ്ധതി ഉദ്യോഗസ്ഥർക്കുള്ള ഏകദിന പരിശീലനമാണ് നടന്നത്.
മൂവാറ്റുപുഴ ബ്ലോക്ക് ഹാളിൽ നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ജി. രാധാകൃഷ്ണൻ, കില മൂവാറ്റുപുഴ ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ.കെ. ഭാസ്ക്കരൻ, പാന്പാക്കുട ബ്ലോക്ക് കോ-ഓർഡിനേറ്റർ പി.എൻ. സജീവൻ, കോതമംഗലം ബ്ലോക്ക് കോ-ഓർഡിനേറ്റർ സലാം കാവാട്ട് എന്നിവർ പ്രസംഗിച്ചു.
കില റിസോഴ്സ് പേഴ്സണ്‍മാരായ കെ.കെ. കുട്ടപ്പൻ, ഇ.എ. ഇബ്രാഹീം, മാർക്കോസ് ഉലഹന്നാൻ, ടി.എം. കബീർ, കെ.കെ. ബാലചന്ദ്രൻ, സെലിൻ അഗസ്റ്റിൻ എന്നിവർ പരിശീലനം നയിച്ചു.
ഉദ്യോഗസ്ഥ പരിശീലനം
12:24 AM Dec 07, 2022 | Deepika.com