മൂവാറ്റുപുഴ: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിമല മഹിളാ സമാജം ലീഗൽ സർവീസ് പ്രൊവഡിംഗ് സെന്ററും എറണാകുളം ജില്ലാ വനിതാ ശിശുവികസന ഓഫീസും സംയുക്തമായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ആലുവ വനിത സെൽ എസ്ഐ എ.പി. സിനി ഉദ്ഘാടനം ചെയ്തു. വിമല മഹിളാ സമാജം പ്രസിഡന്റ് സിസ്റ്റർ മെർലിൻ അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്റർ മുൻ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോവിയറ്റ് മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ പ്രൊട്ടക്ഷൻ ഓഫീസർ താഹിറ ബീവി സെമിനാർ നയിച്ചു. സിസ്റ്റർ കൊച്ചുറാണി, കെ. കവിത, ബിനി ഷൈമോൻ, രാജശ്രീ രാജു എന്നിവർ പ്രസംഗിച്ചു. ജിറ്റി അഗസ്റ്റിൻ, ജോളി മണ്ണൂർ, സേവ്യർ, ചിന്നമ്മ ഷൈൻ, ധന്യ അരുണ്‍, പ്രീത ബിജു, പ്രീത മേരി ജോർജ്, സിസ്റ്റർ ആനീസ് ജോണ്‍, അഞ്ചു സണ്ണി, ലിഡാ സ്റ്റീഫൻ, ധന്യ സുകേഷ്, പിങ്ക് പോലീസ്, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ബോധവത്കരണ സെമിനാർ
12:24 AM Dec 07, 2022 | Deepika.com