ല​ഹ​രി​ക്കെ​തി​രെ ഗോ​ള​ടി​ച്ച് പ​ഞ്ചാ​യ​ത്തു​ക​ൾ

12:19 AM Dec 07, 2022 | Deepika.com
കൊ​ച്ചി: എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫ് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 'ല​ഹ​രി​ക്കെ​തി​രെ ഗോ​ള​ടി​ക്കാം' എ​ന്ന പേ​രി​ൽ ജി​ല്ലാ​ത​ല ഷൂ​ട്ടൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ പോ​ത്താ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം സ​മ്മാ​നം നേ​ടി. ര​ണ്ടാം സ്ഥാ​നം രാ​യ​മം​ഗ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ടീ​മി​നാ​ണ്. വ​നി​താ വി​ഭാ​ഗ​ത്തി​ൽ നെ​ടു​ന്പാ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം സ്ഥാ​ന​വും ക​ട​മ​ക്കു​ടി ര​ണ്ടാം സ്ഥാ​ന​വും നേ​ടി. നെ​ടു​ന്പാ​ശേ​രി കാ​ർ​ണി​വ​ൽ ട​ർ​ഫ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​റ​ണാ​കു​ളം റൂ​റ​ൽ അ​ഡീ​ഷ​ണ​ൽ എ​സ്പി. ബി​ജി ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ 17 പു​രു​ഷ ടീ​മു​ക​ളും ഒ​ന്പ​തു വ​നി​താ ടീ​മു​ക​ളും പ​ങ്കെ​ടു​ത്തു. ജേ​താ​ക്ക​ൾ​ക്ക് പു​ത്ത​ൻ​വേ​ലി​ക്ക​ര, ക​ട​മ​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും നെ​ടു​ന്പാ​ശേ​രി, ക​ട​മ​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഷൂ​ട്ടൗ​ട്ട് സം​ഘ​ടി​പ്പി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ജെ. ജോ​യ്, സീ​നി​യ​ർ സൂ​പ്ര​ണ്ട് ഡ​യ​ന്യൂ​സ് തോ​മ​സ്, സീ​നി​യ​ർ സൂ​പ്ര​ണ്ട് വി.​എ​സ്. രാ​ജേ​ഷ്, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് പി.​പി. രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.