നെടുംകുന്നം: നെടുംകുന്നം സൗത്ത് സര്‍വീസ് സഹകരണ ബാങ്ക് 1271 ഭരണ സമിതിയില്‍ നിന്നും യുഡിഎഫ് അംഗങ്ങള്‍ രാജിവച്ചു.
ബാങ്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കല്‍ സ്റ്റോറില്‍ ഭരണ സമിതിയംഗം നടത്തിയ സാമ്പത്തിക ക്രമക്കേടുകളില്‍ പ്രതിഷേധിച്ചാണ് രാജി.
പ്രസ്തുത കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഭരണ സമിതി അംഗമായ രവി വി. സോമന് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി വച്ചതെന്ന് യുഡിഎഫ് അംഗം രവി വി. സോമന് പറഞ്ഞു.
സില്‍വര്‍ ലൈന്‍:
പ്രതിഷേധദിനം
ഇന്ന്
ചങ്ങനാശേരി: സംസ്ഥാനത്തുടനീളം സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തതിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് ജില്ലയില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധദിനം ആചരിക്കും. ജില്ലാതല പരിപാടി രാവിലെ 10ന് മാടപ്പള്ളി സമരപ്പന്തലില്‍ നടക്കും.
സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്യും.
ഭരണസമിതിയില്‍നിന്നും യുഡിഎഫ് അംഗങ്ങള്‍ രാജിവച്ചു
11:58 PM Dec 06, 2022 | Deepika.com