പഴയ കെട്ടിടം പൊളിക്കൽ
ഇന്നാരംഭിക്കും; കടകള്‍ ഒഴിപ്പിച്ചു
ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസിയില്‍ പുതിയ ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നതിനായി പഴയ കെട്ടിടം പൊളിക്കുന്നജോലികള് ഇന്നാരംഭിക്കും.
അരനൂറ്റാണ്ടിലധികം പഴക്കമുള്ളതും അപകടാവസ്ഥയിലായതുമായ പഴയ കെട്ടിടംപൊളിച്ചു മാറ്റുന്നത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു. പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട കേസുകളെല്ലാം കോടതി തള്ളിയിരുന്നു. യാത്രക്കാര്‍ക്ക് ബുദ്ധിമിട്ടുണ്ടാകാതിരിക്കാന് പഴയ കെട്ടിടം വേലികെട്ടി മറയ്ക്കും.
ഗതാഗതമന്ത്രിയായിരുന്ന കെ.എം. ജോര്‍ജ് 1970 ജൂലൈ 11ന് ശിലാസ്ഥാപനം നടത്തി നിര്‍മിച്ച കെട്ടിടമാണ് കാലപ്പഴക്കത്തെത്തുടര്‍ന്ന് പൊളിച്ചുമാറ്റുന്നത്. ഈ കെട്ടിടം പൊളിച്ചുമാറ്റുന്നതോടെ ചങ്ങനാശേരി നഗരമധ്യത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്നും വിലയിരുത്തപ്പെടുന്നു.
മുന്‍എംഎല്‍എ സി.എഫ്.തോമസിന്റെ ആസ്തി വികസനഫണ്ടില്നിന്നനുവദിച്ച 5.15കോടി രൂപ വിനിയോഗിച്ചാണ് പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നത്. ജോബ് മൈക്കിള്‍ എംഎല്‍എയുടെ ശ്രമഫലമായാണ് കെട്ടിടനിര്‍മാണവും പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള നടപടികളും വേഗത്തിലായത്.
ചങ്ങനാശേരി കെഎസ്ആര്‍ടിസിക്കു പുതിയ ബസ് ടെര്‍മിനല്‍
11:58 PM Dec 06, 2022 | Deepika.com