വൈക്കം: കേരള പുലയർ മഹാസഭ വൈക്കം യൂണിയന്റെ ആഭിമുഖ്യത്തിൽ ഡോ.ബി.ആർ അംബേദ്കറുടെ 66-ാം ചരമവാർഷികം ആചരിച്ചു.
കെപിഎംഎസ് വൈക്കം യൂണിയൻ ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് വി.കെ. രാജപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സി.പി കുഞ്ഞൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.പി. ഹരി, ട്രഷറർ എം.കെ. രാജു , ജോയിന്റ് സെക്രട്ടറി ഷാജി ഉല്ലല, മഹിളാ ഫെഡറേഷൻ സെക്രട്ടറി ശകുന്തളരാജു, പ്രസിഡന്റ് ഗീതാ പുരുഷൻ, ട്രഷറർ പങ്കജാക്ഷി, കെ.കെ കണ്ണപ്പൻ , ഇടവട്ടം നാരായണൻ, തങ്കമണി ഉദയനാപുരം, അശോകൻ വടക്കേമുറി, ഓമന ശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.
അംബേദ്കറുടെ ചരമവാർഷികം ആചരിച്ചു
11:39 PM Dec 06, 2022 | Deepika.com